2010 ജൂലൈ 19, തിങ്കളാഴ്ച
വീടിന്റെ സ്റ്റൈയർ കെയ്സിൽ ,ജനൽ എന്നിവയിൽ ഷോക്ക് വരാനുള്ള കാരണം
ഒരു ദിവസം ഞാൻ കുറച്ച് ദിവസങ്ങൾക്ക് മുൻബ് വയറിങ് ചെയ്ത വീട്ടിൽ നിന്ന്
ഫൊൺ വന്നു വയറിങ് കേടുവന്നിട്ടുണ്ട് വീടിന്റെ സ്റ്റെറ്റയർ കെയ്സിൾ ഷോക് വരുന്നുണ്ട് നീ വേഗം വരണം .ഞാൻ വേഗം ചെന്നു .ട്ടെസ്റ്റ് ചെയ്തുനോകുബോൾ ശരി യാന്ന് ട്ടെസ്റ്റർ കത്തുന്നുണ്ട് . അവർ പറഞ്ഞു രാത്രി യാണ് അധികമായി ഷോക്ക് അനുഭവപ്പെടുന്നത് .ഞാൻ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് നോക്കി അപ്പോളും ഷോക്
ഉണ്ട്. പിന്നെ ഞാൻ മീറ്റർ ബോർഡിലെ ഫൂസ് ഊരി നോക്കി അപ്പോളും പഴയ പോലെ തന്നെ .പിന്നെ എങ്ങിനെ യാന്ന് കരണ്ട് എത്തുന്നത് എന്ന് ഒരുപിടിയു കിട്ടുന്നില്ല. അപ്പോഴാണ് ഞാൻ സർവീസ് വയർ കെട്ടി വലിച്ച കംബി നോക്കിയത്
അതിന്റെ ഒരു തല പോസ്റ്റിന്റെ ലെയ്നിൻ കെട്ടുന്ന ഇരുബ് പട്ടമേൽ കെട്ടിയിട്ടുണ്ട്
ആ പട്ട മേൽ തന്നെ നൂട്ടർ ലെയിൻ നേരിട്ട് തന്നെ കെട്ടിയിട്ടുണ്ട് .കംബിയുടെ മറ്റെ
അറ്റം ബിൽഡിങിന്റെ വാർപ്പിന്റെ ഹുക്കിൾ കെട്ടിയിട്ടുണ്ട്. ആ സ്ഥലത്തേക്ക് 2 ലെയിൻ മാത്രമേയുള്ളൂ. ട്രസ്ഫോമറിൽ നിന്നു ഒരു പാട് ദൂരമുണ്ട്. അതു മൂലം നൂട്ടർ
ലെയിൻ ബിൽഡിങിലൂടെ എർത്ത് ചെയുകയാണ്. അങ്ങിനെ ലെയിമാൻ വന്നു കംബി
കഴിച്ചു പോസ്റ്റിന്മേൾ കെട്ടി.അതോടെ പ്രെശ്നം തീർന്നു.
ഇത് 2001 ൾ കഴിഞ്ഞ സംഭവമാണ് . ഇത് ഇവിടെ വിവരിക്കാൻ കാരണം ഇത്തരത്തിൽ ചില സ്ഥ്ലത്ത് ഇപ്പോളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് വലിയ അപകടം വരുത്തും.കാരണം എതെങ്കിലും കാരണത്താൽ നൂട്ടർ ലെയിൻ ഇടക്ക് മുറിഞ്ഞാൽ അത് എവിടെ യാണോ എർത്ത് ചെയുന്നത് അവിടെ വലിയ അപകടം വരുത്തും.
രണ്ടാമത് ഫേൻ കേടുവ്ന്നാൾ അതായത് ഫേൻന്റെ ബോഡിയിൽ കരണ്ട് വന്നാൾ അത് ഫേൻ ഘടിപ്പിച്ച് ഹുക് വഴി ബിൽഡിങിലേക്ക് വൈദുതി വരാം.
മൂന്നാമത് ചുമരിന്മേൽ ആണി തറക്കുൻബോൾ വയറിങ്ലയിനിലായാൾ ചിലപ്പോൾ വരാം.
പിന്നെ വയറിങ് ചെയുൻബോൾ മെയിനിൽ നിന്ന് എല്ലാപൊയിന്റിലേകും പോവുന്ന്
എർത്ത് വയർ ഓപെൻ ചെൻബ് കംബി ഉപയോഗിച്ച് അത് പൈപ്പിലൂടേ അല്ലാതെ
ഇടുന്നത് എർത്ത് ലീക്ക് വന്നാൾ ഇത്തരത്തിൽ വൈദുതി വരാം [എർത്ത് ലീക്ക് ത്രീപിന്ന് ഉപകരണങ്ങൾക്ക് കേടുമൂലം വരാം.] .അത് കൊണ്ട് വയറിങ് ചെയുബോൾ
എർത്ത് വയർ പച്ച കളർ 1.5 sq പി വി സി വയറങിലും ഉപയോഗിക്കുക.
അല്ലാതെ വയറിങിൽ എന്ത് പ്രെശ്നങ്ങൾ വന്നാലു വയറിങ് ചെയ്ത ആളെ കുറ്റ പെടുത്താതെ വയറിങ് ചെയുബോൽ ത്തന്നെ ആവശ്യമുള്ള സാധനത്തിൾ കുറവ്
വരുത്താതെ നോക്കുക.
ഇതിൾ തെറ്റ് ഉണ്ടങിൽ തിരുത്തുക
ദയവായി തെറ്റുകൽ അഭിപ്രായതിൽ തിരുത്തുക. മറ്റ് വിവരണങ്ങളു പ്രെദീക്ഷിക്കുന്നു.
kunhali.pandallur
2010 ജൂലൈ 14, ബുധനാഴ്ച
വീട് വയറിംഗ് ചെയ്യുബോൾ റ്റുവേ സ്വിച്ച് ശ്രധിക്കേണ്ട കാര്യങ്ങൾ
വീട് വയറിംഗ് ചെയ്യുബോൾ റ്റുവേ സ്വിച്ച് ശ്രധിക്കേണ്ട കാര്യങ്ങൾ
ചിത്രത്തിൽ കാണുന്നത് പോലെ മൂന്ന് വിധത്തിൽ റ്റുവേ സ്വിച്ച് വയറിങ് ചെയ്താലും പ്രവത്തനത്തിൽ വലിയ മാറ്റം കാണില്ല.
ഒന്നാമത്തേത് രണ്ട് റ്റുവേ സ്വിച്ചിന്റേയും ഒരു അറ്റത്ത് ഫേസും മറ്റേ അറ്റ്അത്ത് നൂട്ടറും രണ്ട് സ്വിച്ചിന്റെ നടുവിലെ പൊഴിന്റിൽ ബൾബിന്റെ രണ്ട് അറ്റവും കണക്റ്റ് ചെയുന്നു ഇത് മൂലം വയറ് ലാഭിക്കാം . പക്ഷേ ഇത് അപകടം വിളിച്ച് വരുത്തും .കാരണം ബൾബ് ഓഫ് ചെയ്താലും ബൾബിന്റെ പോഴിന്റിൽ കരണ്ട് ഉണ്ടാകും [ബൾബിലേക്ക് രണ്ട് ഫേസ് ആണങ്കിൽ ബൾബ് ഓഫ് ആയിരിക്കും] ,ഫേൻ മുതലായവ കേട് വരാൻ സാധ്യത കൂടുന്നു.വയറിങ് റിപ്പേർ ചെയുബോൾ ഷോക്ക് അടിക്കാൻ സാധ്യത കൂടുന്നു.ഒരു കാരണവാശാലും ഇത്തരത്തിൽ വയറിങ് ചെയ്യാൻ അനുവധിക്കരുത്.
രണ്ടാമത്തേത് .ബൾബിന്റെ ഒരു അറ്റം ന്യൂട്ടറും മറ്റേ അറ്റം ഒരു സ്വിച്ചിന്റെ നടുവിലെ പോഴിന്റിലും മറ്റെ സ്വിച്ചിന്റെ നടുവിലെ പോഴന്റ് ഫേസിലും , സ്വിച്ചികളുടെ ഇരുതലകളും തമ്മിൾ തമ്മിൾ കണക്റ്റ് ചെയുന്നു .ഇത് മൂലം സാധനങ്ങൾ കേടുപാടുകൾ വരില്ല.പക്ഷെ എല്ലാസ്വിച്ചുകളും ഓഫ് നിലയിലായിരിക്കുബോൾ റ്റുവെ കണക്ഷൻ ഓണായിരിക്കും.ഇതു .വയറിങ് റിപ്പേർ ചെയുബോൾ ഷോക്ക് അടിക്കാൻ സാധ്യത കൂടുന്നു.
മൂന്നാമത് .രണ്ടാമത്തെ തിൽ ചെറിയ മാറ്റ വരുത്തിയാൽ മതി.അതായത് ഒരു സ്വിച്ചിന്റെ ഇരു അറ്റത്തെയും പോഴിന്റ് മറ്റെ സ്വിച്ചിന്റെ വിപരീത അറ്റത്ത് കണക്റ്റ് ചെയുക . ഇതാന്ന് ശരിയായ വശം .
സ്വിച്ചുകൾ എല്ലാം ഓഫ് നിലയിൽ ആയിരിക്കുബോൾ ഒരു പോഴിന്റിലും കരണ്ടവരുവാൻ പാടില്ല. നമ്മൾ വയറിങ്ങ് കരാർ കൊടുക്കുബോൾ ഇത് ശ്രദ്ധിക്കണം,കാരണം ചിത്രം ഒന്നിൽ കണ്ടത് പോലെ വയറിങ്ങ് ചെയുന്നത് ഇപ്പോൾ സാധാരണയാന്ന് . ഇത്കൂടുതൽ നഷ്ട്ങ്ങൾക്ക് കാരണമക്കും.
സാധാരണ വയറിങ് ചെയുബോൾ [ത്രീ ഫേസ് ഒഴികെ.] ശ്രധികേണ്ട മറ്റു കാര്യങ്ങൾ.
ന്യൂട്ടറ് വയർ കറുപ്പ് കളർ ഉപയോഗിക്കുക.[നീല കളറും ഉപയോഗ്യക്കാം]
ഫേസ് വയർ [മെയിൻ വയർ] ചുവപ്പ് കളർ
എർത്ത് വയർ പച്ച കളർ
സ്വച്ചിൽ നിന്നും പോഴിന്റിലേക്ക് പോവുന്ന ഫേസ് വയറ് മഞ്ഞകളർ ഉപയോഗിക്കുക