2010 ജൂലൈ 19, തിങ്കളാഴ്‌ച

വീടിന്റെ സ്റ്റൈയർ കെയ്സിൽ ,ജനൽ എന്നിവയിൽ ഷോക്ക് വരാനുള്ള കാരണം

വീടിന്റെ സ്റ്റൈയർ കെയ്സിൽ ,ജനൽ എന്നിവയിൽ ഷോക്ക് വരാനുള്ള കാരണം

ഒരു ദിവസം ഞാൻ കുറച്ച് ദിവസങ്ങൾക്ക് മുൻബ് വയറിങ് ചെയ്ത വീട്ടിൽ നിന്ന്
ഫൊൺ വന്നു വയറിങ് കേടുവന്നിട്ടുണ്ട് വീടിന്റെ സ്റ്റെറ്റയർ കെയ്സിൾ ഷോക് വരുന്നുണ്ട് നീ വേഗം വരണം .ഞാൻ വേഗം ചെന്നു .ട്ടെസ്റ്റ് ചെയ്തുനോകുബോൾ ശരി യാന്ന് ട്ടെസ്റ്റർ കത്തുന്നുണ്ട് . അവർ പറഞ്ഞു രാത്രി യാണ് അധികമായി ഷോക്ക് അനുഭവപ്പെടുന്നത് .ഞാൻ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് നോക്കി അപ്പോളും ഷോക്
ഉണ്ട്. പിന്നെ ഞാൻ മീറ്റർ ബോർഡിലെ ഫൂസ് ഊരി നോക്കി അപ്പോളും പഴയ പോലെ തന്നെ .പിന്നെ എങ്ങിനെ യാന്ന് കരണ്ട് എത്തുന്നത് എന്ന് ഒരുപിടിയു കിട്ടുന്നില്ല. അപ്പോഴാണ് ഞാൻ സർവീസ് വയർ കെട്ടി വലിച്ച കംബി നോക്കിയത്
അതിന്റെ ഒരു തല പോസ്റ്റിന്റെ ലെയ്‌നിൻ കെട്ടുന്ന ഇരുബ് പട്ടമേൽ കെട്ടിയിട്ടുണ്ട്
ആ പട്ട മേൽ തന്നെ നൂട്ടർ ലെയിൻ നേരിട്ട് തന്നെ കെട്ടിയിട്ടുണ്ട് .കംബിയുടെ മറ്റെ
അറ്റം ബിൽഡിങിന്റെ വാർപ്പിന്റെ ഹുക്കിൾ കെട്ടിയിട്ടുണ്ട്. ആ സ്ഥലത്തേക്ക് 2 ലെയിൻ മാത്രമേയുള്ളൂ. ട്രസ്ഫോമറിൽ നിന്നു ഒരു പാട് ദൂരമുണ്ട്. അതു മൂലം നൂട്ടർ
ലെയിൻ ബിൽഡിങിലൂടെ എർത്ത് ചെയുകയാണ്. അങ്ങിനെ ലെയിമാൻ വന്നു കംബി
കഴിച്ചു പോസ്റ്റിന്മേൾ കെട്ടി.അതോടെ പ്രെശ്നം തീർന്നു.
ഇത് 2001 ൾ കഴിഞ്ഞ സംഭവമാണ് . ഇത് ഇവിടെ വിവരിക്കാൻ കാരണം ഇത്തരത്തിൽ ചില സ്ഥ്ലത്ത് ഇപ്പോളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് വലിയ അപകടം വരുത്തും.കാരണം എതെങ്കിലും കാരണത്താൽ നൂട്ടർ ലെയിൻ ഇടക്ക് മുറിഞ്ഞാൽ അത് എവിടെ യാണോ എർത്ത് ചെയുന്നത് അവിടെ വലിയ അപകടം വരുത്തും.
രണ്ടാമത് ഫേൻ കേടുവ്ന്നാൾ അതായത് ഫേൻന്റെ ബോഡിയിൽ കരണ്ട് വന്നാൾ അത് ഫേൻ ഘടിപ്പിച്ച് ഹുക് വഴി ബിൽഡിങിലേക്ക് വൈദുതി വരാം.
മൂന്നാമത് ചുമരിന്മേൽ ആണി തറക്കുൻബോൾ വയറിങ്ലയിനിലായാൾ ചിലപ്പോൾ വരാം.
പിന്നെ വയറിങ് ചെയുൻബോൾ മെയിനിൽ നിന്ന് എല്ലാപൊയിന്റിലേകും പോവുന്ന്
എർത്ത് വയർ ഓപെൻ ചെൻബ് കംബി ഉപയോഗിച്ച് അത് പൈപ്പിലൂടേ അല്ലാതെ
ഇടുന്നത് എർത്ത് ലീക്ക് വന്നാൾ ഇത്തരത്തിൽ വൈദുതി വരാം [എർത്ത് ലീക്ക് ത്രീപിന്ന് ഉപകരണങ്ങൾക്ക് കേടുമൂലം വരാം.] .അത് കൊണ്ട് വയറിങ് ചെയുബോൾ
എർത്ത് വയർ പച്ച കളർ 1.5 sq പി വി സി വയറങിലും ഉപയോഗിക്കുക.
അല്ലാതെ വയറിങിൽ എന്ത് പ്രെശ്നങ്ങൾ വന്നാ‍ലു വയറിങ് ചെയ്ത ആളെ കുറ്റ പെടുത്താതെ വയറിങ് ചെയുബോൽ ത്തന്നെ ആവശ്യമുള്ള സാധനത്തിൾ കുറവ്
വരുത്താതെ നോക്കുക.
ഇതിൾ തെറ്റ് ഉണ്ടങിൽ തിരുത്തുക
ദയവായി തെറ്റുകൽ അഭിപ്രായതിൽ തിരുത്തുക. മറ്റ് വിവരണങ്ങളു പ്രെദീക്ഷിക്കുന്നു.


kunhali.pandallur

1 അഭിപ്രായം:

  1. ഹായ് സുഹൃത്തേ , ഞാനും എലെക്ട്രീഷ്യൻ ആണ് . ഇതേ അനുഭവം എനിക്കും ഉണ്ടായിരുന്നു . നന്ദി .

    മറുപടിഇല്ലാതാക്കൂ